'മലയാളത്തില്‍ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്.; എനിക്ക് മലയാളം അറിയാമായിരുന്നു എങ്കില്‍ ഞാന്‍ അവിടെപ്പോയി അഭിനയിച്ച്‌ അവിടെ തന്നെ സെറ്റില്‍ ആയേനെ': ആന്‍ഡ്രിയ



ഗായികയായും അഭിനേത്രിയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചയാളാണ് ആന്‍ഡ്രിയ ജെറമിയ. തമിഴിന് പുറമെ മലയാളത്തിലും ആന്‍ഡ്രിയ അഭിനയിച്ചിട്ടുണ്ട്.

അന്നയും റസൂലും, ലണ്ടന്‍ ബ്രിഡ്ജ്, ലോഹം തുടങ്ങിയ മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷമാണ് ആന്‍ഡ്രിയ അവതരിപ്പിച്ചത്. ഇപ്പോഴിതാ മലയാളം സിനിമകളെക്കുറിച്ച്‌ ആന്‍ഡ്രിയ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

'മലയാളത്തില്‍ എഴുതപ്പെടുന്ന കഥാപാത്രങ്ങളുടെ നിലവാരം ഗംഭീരമാണ്. എനിക്ക് മലയാളം അറിയാമായിരുന്നു എങ്കില്‍ ഞാന്‍ അവിടെപ്പോയി അഭിനയിച്ച്‌ അവിടെ തന്നെ സെറ്റില്‍ ആയേനെ', എന്നാണ് ആന്‍ഡ്രിയയുടെ വാക്കുകള്‍.

 തന്റെ പുതിയ ചിത്രമായ മാസ്‌കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു താരം. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയില്‍ ആന്‍ഡ്രിയ അവതരിപ്പിച്ച അന്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദിനൊപ്പമുള്ള കോമ്ബിനേഷന്‍ രംഗങ്ങളും കയ്യടി വാങ്ങിയിരുന്നു. മികച്ച പ്രതികരണം നേടിയ സിനിമ ബോക്‌സ് ഓഫീസിലും മികച്ച വിജയം കാഴ്ചവെച്ചിരുന്നു.

Post a Comment

Previous Post Next Post